അങ്കമാലി NRI : അങ്കമാലിക്കാരുടെ കല്യാണത്തലേന്ന്

അങ്കമാലിക്കാരുടെ കല്യാണത്തലേന്ന്


അങ്കമാലിക്കാരുടെ പ്രത്യേകതകളുടെ ഒന്നായ കല്യാണത്തലേന്ന് ഗൾഫിൽ ആഘോഷിച്ച് പ്രവാസികൾ. ഏറേ പ്രസിദ്ധവും പഴമ നിറഞ്ഞതുമായ അങ്കമാലി പ്രദേശത്തെ കല്യാണത്തലേന്നിന്‍റെ ചടങ്ങുകളും വിഭവങ്ങളും ഒരുക്കിയാണ് അങ്കമാലിക്കാരായ പ്രവാസികൾ ഗൾഫിൽ പഴമ കൈവിടാതെ കല്യാണതലേന്ന് ആഘോഷം അതേപടി ഗൾഫിൽ സംഘടിപ്പിച്ചത്.കല്യാണതലേന്ന് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നാടൻ പാചകം മുതൽ വെടിക്കെട്ടു വരെ ഉണ്ടായിരുന്നു ആഘോഷത്തിൽ. ഫാo ഹൗസിലായിരുന്നു കല്യാണതലേന്ന് എന്ന പേരിൽ അങ്കമാലിക്കാരുടെ ഒത്തു ചേരൽ നടന്നത്. രാവിലെ 8 മണിയോടെ അങ്കമാലിക്കാർ എത്തി നാട്ടിലെ കല്യാണവീട്ടിലേതു പോലെ പാചകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. എല്ലാവരും ഒരുമിച്ച് വിഭവങ്ങൾ ഒരുക്കി. ബീഫ് നുറുക്കിയതും തേങ്ങ പിഴിഞ്ഞതും പഴമ കൈവിടാകെ തനതു അങ്കമാലി രീതിയിൽ. ആഘോഷപരിപാടിയുടെ പ്രധാന ആകർഷണം അങ്കമാലികല്യാണ സ്പെഷ്യൽ ആയ മാങ്ങാക്കറി പാചകം തന്നെ. തേങ്ങ പിഴിയുന്നതു മുതൽ അവസാന ആവി വരുന്ന വരെ ആവേശം വാനോളം. എല്ലാവരും വട്ടത്തിലിരുന്നു തേങ്ങ ചുരണ്ടി. തേങ്ങപ്പാലെടുക്കാനും നാട്ടിലെ ആവേശം. വൈകുന്നേരത്തോടെ ബീഫും കായയും റെഡി. കോഴി ഇറച്ചികൊണ്ട് ഉണ്ടാക്കുന്ന അങ്കമാലിയിൽ നട്ടും ബോൾട്ടും എന്നറിയപ്പെടുന്ന തലേന്നുള്ള കറി വരെ തയ്യാറാക്കി. പിന്നെ ചൂടൻ ചോറിൽ മാങ്ങാക്കറി കൂട്ടി അത്താഴം. . പ്രവാസി ദമ്പതികൾ പ്രതീകാത്മകമായി കല്യാണ ചെറുക്കനും പെണ്ണുമായി എത്തി. ചെറുക്കനെയും പെണ്ണിനെയും പരമ്പരാഗത രീതിയിൽ സ്വീകരിച്ചു. പിന്നെ മധുരം വയ്പ്. എല്ലാവരും കൂടി തയ്യാറാക്കിയ വിഭവങ്ങളും ചേർത്ത് ഉഗ്രൻ അത്താഴൂട്ട്. വനിതകളുടെ നേതൃത്വത്തിൽ മാർഗം കളിയും പാരമ്പര്യ രീതിയിൽ തന്നെ. കലാകായിക മത്സരങ്ങളും നാടൻ കലാസന്ധ്യയും പരിപാടിക്ക് കൊഴുപ്പേകി. കബടിയും നാടൻപാട്ടും വെടിക്കെട്ടും നടത്തിയാണ് അങ്കമാലിക്കാർ ഗൾഫിൽ പഴമയുടെ അങ്കമാലിയുടെ സ്വന്തം കല്യാണത്തലേന്ന് പുനരാവിഷ്കരിച്ചത്. ഹൗസിൽ പരിപാടിക്കെത്തിയത് നാനൂറോളം അങ്കമാലിക്കാരാണ്. പഴമയുടെയും നാടിന്റെ തനിമയുടെയുടെയും ഒന്നും തന്നെ കൈവിടാതെ വരുംതലുമുറയ്ക്ക് കൈമാറി കൊണ്ട് സംഘടിപ്പിച്ച കല്യാണതലേന്ന് ആഘോഷങ്ങൾ രാത്രി പത്തുമണിയോടെ സമാപിച്ചു. ഇത് പല വിധ മാധ്യമങ്ങളിൽ നിന്നു സോഷ്യൽ മീഡിയ എന്നിവിടങ്ങളിൽ നിന്നാണ്

No comments:

Post a Comment

അങ്കമാലി NRI ,
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

01. ഇതു ഒർജ്ജിനൽ സൈറ്റ്‌ അല്ലാ എന്റെ ഭാവനയിൽ ഉരിതിരുഞ്ഞതനു, ഇതിൽ പലവിത പൂരായ്മ്മ്കൾ ഉണ്ടവാം
02. ഇതു പകർപ്പകവാശം ലംഘിച്ചുട്ടുണ്ട്‌ എന്നു തൊന്നിയാൽ അറിയികെണ്ടതാണൂ. angamalynri@gmail.com
Ph no: +91 7025074365