Monday, May 5, 2014

പ്രതിസന്ധിയുടെ കരിനിഴല്‍ വീണ്ടും


ഈന്തപ്പനച്ചോട്ടില്‍


ദുബായിലുള്ള പ്രവാസികുടുംബങ്ങളിലെല്ലാം ഇപ്പോള്‍ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും കരിനിഴലുണ്ട്. നാളെയെക്കുറിച്ചുള്ള ചിന്തകളാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. പത്രം ഓഫീസുകളിലേക്കും മാധ്യമപ്രവര്‍ത്തകരുടെ ടെലഫോണുകളിലേക്കുമെല്ലാം എത്തുന്ന വിളികളില്‍ ആ ആശങ്കയുടെ ഗൗരവമുണ്ട്. പൊതുപ്രവര്‍ത്തകരും അത്തരം ചോദ്യങ്ങള്‍ നേരിടുന്നു. ഇവിടെ റെസിഡന്റ് വിസയില്‍ കുടുംബങ്ങളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് ആശങ്കപ്പെടുന്നത്. കുടുംബവുമായി താമസിക്കുന്നവരും ആ ആശങ്ക പങ്കുവെക്കുന്നു. ദുബായിലുള്ളവരുടെ ഈ ആശങ്ക എല്ലാ എമിറേറ്റിലെയും പ്രവാസികളും പതിയെ ഏറ്റുവാങ്ങുന്നുണ്ട്.
കുടുംബത്തെ ഇങ്ങോട്ടേക്ക് കൊണ്ടുവരാനുള്ള ശമ്പളപരിധി ചുരുങ്ങിയത് പതിനായിരം ദിര്‍ഹം എന്നാക്കി മാറ്റിക്കൊണ്ടുള്ള പുതിയ തീരുമാനങ്ങളാണ് പെട്ടെന്ന് പ്രവാസികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നത്. നാലായിരം ദിര്‍ഹം ശമ്പളമുള്ളവര്‍ക്ക് ഇതുവരെ കുടുംബത്തെ റെസിഡന്റ് വിസയില്‍ കൊണ്ടുവന്ന് കൂടെ നിര്‍ത്താം എന്നതായിരുന്നു വ്യവസ്ഥ. അതാണ് ഒറ്റയടിക്ക് പതിനായിരം ദിര്‍ഹം അല്ലെങ്കില്‍ 9,000 ദിര്‍ഹവും താമസസൗകര്യവും എന്ന പുതിയ വ്യവസ്ഥയിലേക്ക് മാറുന്നത്. പുതുതായി വിസയെടുക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട കുടുംബങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഔദ്യോഗികമായി ഇതുസംബന്ധിച്ച പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും കാര്യങ്ങള്‍ ആ ദിശയിലേക്കാണ് നീങ്ങുന്നത് എന്നതില്‍ സംശയമില്ല. പലരുടെയും വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടത് ശമ്പളപരിധിയുടെ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു. വിവാഹം നിശ്ചയിച്ചവരും കുടുംബങ്ങളെ കൊണ്ടുവരാനായി ഫ്ലാറ്റുകള്‍ ബുക്കുചെയ്തവരുമൊക്കെ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. വിസ വ്യവസ്ഥകള്‍ ഇപ്പോള്‍ ദുബായിലാണ് പ്രധാനമായും നടപ്പാക്കുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഉണ്ടായതുപോലെ പതുക്കെ ഇതും എല്ലായിടത്തേക്കും എത്തിപ്പെടാനിടയുണ്ടെന്നും എല്ലാവരും ആശങ്കപ്പെടുന്നു.
ഇന്നല്ലെങ്കില്‍ നാളെ നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരും എന്ന കാര്യത്തില്‍ എല്ലാ പ്രവാസികള്‍ക്കും നല്ല ബോധ്യമുണ്ട്. ആ മടക്കയാത്രയ്ക്ക് മുമ്പെ ജീവിതം പച്ചപിടിപ്പിക്കാനുള്ള വെമ്പലിലാണ് എല്ലാവരും. കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് പലരും ഇവിടെ ജീവിക്കുന്നത്. സ്വപ്‌നഭൂമിയിലേക്കുള്ള യാത്രയില്‍ എല്ലാവരുടെയും തോളില്‍ പ്രാരാബ്ധങ്ങളുടെയും ബാധ്യതകളുടെയും വലിയ മാറാപ്പുകളും ഉണ്ടായിരുന്നു. അതിനൊപ്പം തന്നെയാണ് മിക്കവരും അല്പകാലത്തേക്കാണെങ്കിലും കുടുംബത്തെയും ഇവിടേക്ക് കൊണ്ടുവരണമെന്ന് മോഹിക്കുന്നത്. നാട്ടിലുള്ള കുടുംബത്തിന് ഗള്‍ഫ് ജീവിതത്തിന്റെ തിളക്കവും കാഠിന്യവും ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് അത്. മുണ്ടുമുറുക്കിയുടുത്താണ് പലരും ഇങ്ങിന ഇവിടെ കഴിയുന്നത്. വര്‍ഷത്തില്‍ കിട്ടുന്ന ഒരുമാസത്തെ അവധി എന്ന ചെറിയ കാലയളവില്‍ മാത്രം ഒതുങ്ങിപ്പോകുന്ന കുടുംബജീവിതത്തില്‍ നിന്ന് ഒരു മാറ്റം എന്ന നിലയിലാണ് അവര്‍ പ്രാരാബ്ധ ങ്ങള്‍ക്കിടയിലും കുടുംബത്തെ കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്. പക്ഷേ, ഇവിടെ ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ ആ സ്വപ്‌നങ്ങളെല്ലാം തകര്‍ക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
എത്തുംപിടിയുമില്ലാതെ ജീവിതച്ചെലവുകള്‍ ഏറിവരുന്നതാണ് എല്ലാവരുടെയും പ്രശ്‌നം. വീട്ടുവാടക തന്നെ അതില്‍ പ്രധാനം. ബാച്ചിലേഴ്‌സ് റൂമിലെ ബെഡ് സ്‌പെയിസിന് പോലും ഇപ്പോള്‍ ഇരുപത് ശതമാനംവരെ വാടക കൂടിയിരിക്കുന്നു. ഫ്ലാറ്റുകളുടെ കാര്യം പറയാനുമില്ല. റിയല്‍ എസ്റ്റേറ്റ് കമ്പനി തോന്നിയപോലെയാണ് വാടക കൂട്ടിക്കൊണ്ടിരിക്കുന്നത്. ജീവിതച്ചെലവുകളും വല്ലാതെ കൂടിവരുന്നു. വാടക കൂട്ടുന്നതിനും ജീവിതച്ചെലവ് വര്‍ധിക്കുന്നതിനുമൊക്കെ എല്ലാവരും മുന്നോട്ടുവെക്കുന്ന ഒരു കാരണം ആറ് വര്‍ഷം കഴിഞ്ഞ് വരാനിരിക്കുന്ന എക്‌സ്‌പോ-2020 ആണ് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. വാടക കൂട്ടാന്‍ ഷാര്‍ജയിലെയും അജ്മാനിലെയും കെട്ടിട ഉടമകള്‍വരെ കണ്ടെത്തുന്ന ന്യായവും ഇതുതന്നെ. എങ്ങനെയും ഇവിടെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നവര്‍ പലരും കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയ്ക്കുന്നു. പക്ഷേ, അവിടെ പ്രവാസി നേരിടുന്ന പ്രതിസന്ധികള്‍ പലതാണ്. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം മുതല്‍ പുനരധിവാസംവരെ അവിടെ കാത്തുനില്‍ക്കുന്ന ഭീഷണികളാണ്. കുറെക്കാലം ഇവിടെ ജീവിച്ചുതീര്‍ത്ത പ്രവാസിക്ക് നാട്ടിലെ കാര്യങ്ങളൊന്നിനോടും പൊരുത്തപ്പെടാന്‍ കഴിയാതെ പോകുന്നു.
വര്‍ഷത്തില്‍ മുപ്പതുദിവസം എന്ന കുടുംബജീവിതത്തിന് ഒരു മാറ്റമാവട്ടെ എന്ന ആലോചനയിലാണ് പലരും കുടുംബത്തെ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നത്. പക്ഷേ, പുതിയ വിസ വ്യവസ്ഥകള്‍ കുടുംബജീവിതത്തിന് ഒരുങ്ങിനില്‍ക്കുന്നവരെ എന്നപോലെ നിലവില്‍ കുടുംബവുമായി കഴിയുന്നവരെയും ആശങ്കപ്പെടുത്തുന്നു. നാളെ വിസ പുതുക്കുമ്പോള്‍ എന്തായിരിക്കും വ്യവസ്ഥയെന്നോ നിയമമെന്നോ അവര്‍ക്ക് നിശ്ചയമില്ല. മാതാപിതാക്കളെ കൊണ്ടുവരുന്നവര്‍ക്ക് ശമ്പളപരിധി 20,000 ദിര്‍ഹം വേണം എന്നതാണ് മറ്റൊരു വ്യവസ്ഥ. പ്രായമായ മാതാപിതാക്കളെ ഒറ്റയ്ക്ക് നാട്ടില്‍ നിര്‍ത്തുന്നത് ഒഴിവാക്കാനാണ് പലരും അവരെ ഇങ്ങോട്ടേക്ക് കൊണ്ടുവരുന്നത്. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്ന വീടുകളില്‍ ചെറിയ കുട്ടികള്‍ക്ക് ഒരു തണലാവാനും അവരുടെ സാന്നിധ്യം ഉപകാരപ്പെടുന്നു. നിലവില്‍ കുടുംബവിസയുള്ളവര്‍ക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷേ, നാളെ...? അതൊരു വലിയ ചോദ്യചിഹ്നമാണ്. പ്രവാസികളോട് എന്നും അനുഭാവപൂര്‍ണമായ സമീപനങ്ങളെടുക്കുന്ന യു.എ.ഇ. ഭരണാധികാരികളുടെ നല്ല മനസ്സാണ് പ്രവാസലോകത്ത് ഈ നാട്ടിനെ വേര്‍തിരിച്ച് നിര്‍ത്തുന്നത്. നാം അറിയാതെ ഈ നാടിനെയും ഇവിടത്തെ ഭരണാധികാരികളെയും സ്‌നേഹിച്ചുപോകുന്നതും ആ അനുഭാവപൂര്‍ണമായ സമീപനങ്ങള്‍ കൊണ്ടാണ്. മണലാരണ്യമായിരുന്ന ഒരു പ്രദേശത്തെ ഇന്നത്തെ സ്വപ്‌നഭൂമിയാക്കി മാറ്റിയതില്‍ പ്രവാസികളുടെ വിയര്‍പ്പും അദ്ധ്വാ നവും ഉണ്ട്. യു.എ.ഇ. ഭരണാധികാരികളും ആ ഓര്‍മകള്‍ പങ്കുവെക്കാറുണ്ട്. പുതിയ പ്രതിസന്ധികള്‍ക്കിടയിലും പ്രവാസികള്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത് ആ സ്‌നേഹത്തിന്റെയും അനുഭാവത്തിന്റെയും ഓര്‍മകളുടെ കരുത്തിലാണ്. ആ സ്‌നേഹം ഒരു ഇളംതെന്നലായി ഈ മണ്ണില്‍ വീശിക്കൊണ്ടേയിരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിന്റെയും കാര്‍മേഘങ്ങള്‍ ആ തെന്നലില്‍ ഒഴിവാകുമെന്നും.

from
http://www.mathrubhumi.com/nri/enthapanachotthil/article_451268/

Thursday, April 21, 2011

Annual Day Celebrations

Dear Friends,

Let me cordially invite you on behalf of our Angamaly NRI Association's Executive Committee to participate in our Annual Day Celebrations which will be held on 29'th April, 2011 at Karama Center Roof Party Hall from 10.00 AM onwards. There are much more colorful events are organized for you to relax and enjoy. The Talaent fest programs are charted for you to compete between our same teams at Sports meet. Surprise gifts are wrapped already for you, the winners !! Come and enjoy !!!

With your support let us grow in unity and show our continued support to the association for its growth and well being.

 So let us gather and share and renew our friendship again!!!!

For and On Behalf of Angamaly NRI Association,

Gijo Manavalan
General Secretary
00971 50 454 6879

അങ്കമാലി NRI ദുബൈ

Thursday, April 29, 2010

വാര്‍ഷിക പ്രസിദ്ധീകരണമായ 'മഴവില്ലി'ന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു

 അങ്കമാലി എന്‍.ആര്‍.ഇ. അസോസിയേഷന്‍ സംഗമംദുബായ്: യു.എ.ഇ.യിലെ അങ്കമാലി എന്‍.ആര്‍.ഐ. അസോസിയേഷന്റെ വാര്‍ഷികസംഗമം ദുബായില്‍ നടന്നു. സംസ്ഥാന ഗതാഗതമന്ത്രിയും അങ്കമാലി എം.എല്‍.എ.യുമായ ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് തോമസ് പോള്‍ അധ്യക്ഷനായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും മികച്ച പൈനാപ്പിള്‍ കര്‍ഷകനുള്ള 'പൈനാപ്പിള്‍ ശ്രീ' അവാര്‍ഡ് നേടിയ പ്രമുഖ വ്യവസായി ഇസ്മയില്‍ റാവുത്തറിനെ ചടങ്ങില്‍ ആദരിച്ചു. സന്തോഷ് മേനോന്‍, ബിജു ആബേല്‍ ജേക്കബ്, സി.കെ. സൈമണ്‍, വി.ബി.വി. നായര്‍, രജി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
ദുബായ് കരാമ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മുഴുദിന പരിപാടിയില്‍ 1,500-ഓളം പേര്‍ പങ്കെടുത്തു. അസോസിയേഷന്റെ വാര്‍ഷിക പ്രസിദ്ധീകരണമായ 'മഴവില്ലി'ന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു


അങ്കമാലി NRI ദുബൈ
01. ഇതു ഒർജ്ജിനൽ സൈറ്റ്‌ അല്ലാ എന്റെ ഭാവനയിൽ ഉരിതിരുഞ്ഞതനു, ഇതിൽ പലവിത പൂരായ്മ്മ്കൾ ഉണ്ടവാം
02. ഇതു പകർപ്പകവാശം ലംഘിച്ചുട്ടുണ്ട്‌ എന്നു തൊന്നിയാൽ അറിയികെണ്ടതാണൂ.
റെജി. ടി. ഡി. angamalynri@gmail.com
Ph no: +91 9633027362.